ഗുരുവായൂർ:ചാവക്കാട് സബ് ജയിലിൽ നിന്ന് തടവ് ചാടിയ റിമാൻഡ് പ്രതിയെ കയ്യോടെ പൊക്കി ഗുരുവായൂർ പൊലീസ്.
15 കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മലപ്പുറം എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജ് (25) ആണ് ഗുരുവായൂർ സ്റ്റേഷൻ പരിധിയിൽ നിന്നും പിടിയിലായത്. പോക്സോ കേസ്സിൽ അറസ്റ്റിലായി ചാവക്കാട് സബ് ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ ഉച്ചക്ക് ശേഷം ജയിലിൽ നിന്നും ചാടി പോയിരുന്നു. തുടർന്ന് പോലീസ് ശക്തമായി അന്വഷണം നടത്തിവരുന്നതിനിടെ രാത്രി 10.30 ഓടെ പിടികൂടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘത്തിൽ ഗുരുവായൂർടൗൺ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ബിജു സി മാത്യു,ശ്രീജി , സി പി ഒ നിഖിൽ,ഹോംഗാർഡ് ഹരികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് നാലരമണിയോടെയായിരുന്നു ഇയാൾ തടവ് ചാടിയത്.
ചാവക്കാട് സബ് ജയിലിൽ നിന്ന് തടവ് ചാടിയ റിമാൻഡ് പ്രതി പിടിയിൽ
