മിഥുന്റെ മരണം;ബിജെപി വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, നിരവധി പ്രവർത്തകർക്ക് പരുക്ക്

വടക്കാഞ്ചേരി :ഫോറസ്റ്റ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കുകയും, കസ്റ്റഡി മർദ്ദനത്തിനരയാക്കുകയും ചെയ്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത
മിഥുൻൻ്റെ കുടുംബത്തിന് നീതി ലഭിക്കുക, മിഥുൻ്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടുക, മിഥുൻ്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് ബിജെപി നോർത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച ജില്ല പ്രസിഡൻ്റ് കാളിദാസ് അടക്കം നിരവധി പേർക്ക് പരുക്ക്.ബിജെപി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ കെ അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് നിവേദിത സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറിമാരായ കെ.ആർ അനീഷ് മാസ്റ്റർ, വിപിൻ  കൂടിയേടത്ത്, കെ.ആർ രാജേഷ്
തുടങ്ങി ജില്ല, മണ്ഡലം ഭാരവാഹികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *