ചെറുവത്താനി ::പറന്നുവന്ന മയിൽ ബൈക്ക് യാത്രികനെ ഇടിച്ചു മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു.വടക്കേക്കാട് കൊച്ചന്നൂർ സ്വദേശി പൂളംതറക്കൽ അബ്ദുൽസലാം( 60 ) ആണ് ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്.കഴിഞ്ഞദിവസം ചെറുവത്താനിയിൽ വച്ചാണ് അപകടം സംഭവിച്ചത്.ഇലക്ട്രീഷ്യനായ അബ്ദുൽസലാം കുന്നംകുളത്തേക്ക് ബൈക്കിൽ പോകുമ്പോൾ
പറന്നുവന്ന മയിൽ അബ്ദുൽ സലാമിന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു.നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നുവെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അബോധാവസ്ഥയിൽ ആയ അബ്ദുൽ സലാമിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിച്ചരണ വിഭാഗമായ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അബ്ദുൽസലാം അപകടനില തരണം ചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു
മയിൽ ഇടിച്ച് ബൈക്ക് യാത്രികനായ കൊച്ചന്നൂർ സ്വദേശിക്ക് ഗുരുതര പരിക്ക്
