ഏകാദശി കഴിഞ്ഞ ഗുരുവായൂർ നഗരം മണിക്കൂറുകൾക്കകം ക്ലീനാക്കി നഗരസഭ

ഗുരുവായൂർ:ഏകാദശി കഴിഞ്ഞ് ദ്വാദശി ദിനത്തിൽ അതിരാവിലെ മൂന്ന് മണിക്കൂറിനകം നഗരം ക്ലീനാക്കി നഗരസഭ.
നൂറോളം ശുചീകരണ വിഭാഗം ജീവനക്കാരുംപതിനഞ്ചോളം സിറ്റി സാനിറ്റേഷൻ ജീവനക്കാരും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
അഞ്ച് വാഹനങ്ങളിലായി മാലിന്യം നീക്കം ചെയ്തു.പൊതു ശുചീകരണ പരിപാടി നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷെഫീർ,
എ.എസ് മനോജ്,കൗൺസിലർമാരായ
കെ.പി.ഉദയൻ ,പി.വി.മധുസൂധനൻ,
ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ,
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ
എസ്.ഹർഷിദ്,സി.കാർത്തിക,
വി.എ.ഇംന,തുടങ്ങിയവരും പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ
കെ.എസ് നിയാസ്,എംഡി റിജേഷ്,
എം.ബി സുബിൻ,സുജിത് കുമാർ,
കെ.സി.രശ്മി,കെ.എസ് പ്രദീപ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *