കളഞ്ഞ് കിട്ടിയ പണം അടങ്ങുന്ന പേഴ്സ് ഉടമക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടറുടെ മാതൃക

പുന്നയൂർക്കുളം:ബസിൽ നിന്നും കളഞ്ഞ് കിട്ടിയ പണം അടങ്ങുന്ന പേഴ്സ് ഉടമക്ക് തിരിച്ചു നൽകി കണ്ടക്ടറുടെ മാതൃക. ആൽത്തറ കുണ്ടനി സ്വദേശി പരപ്പിൽതറയിൽ തങ്കയുടെ പേഴ്സാണ്  നഷ്ടപെട്ടത്. 10000 രൂപയോളം ഉണ്ടായിരുന്നു. ഗുരുവായൂർ പൊന്നാനി റൂട്ടിൽ ഓടുന്ന ഫാൽക്കൺ ബസിലാണ് പേഴ്സ് നഷ്ടപെട്ടത്.കണ്ടക്ടർ സിനിരാജിനാണ് പേഴ്സ് കിട്ടിയത്. പക്ഷെ പേഴ്സിൽ ഉടമയുടെ വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു. വാട്ട്സാപ്പ് ഗ്രുപ്പികളിൽ സന്ദേശം അയച്ചതിനെ തുടർന്നാണ് തങ്കക്ക് പേഴ്സ് ലഭിച്ചത്. മകളുടെ വീട്ടിൽ പോയി വരുന്നവഴിയാണ് തങ്കയുടെ പേഴ്സ് നഷ്ടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *