പുന്നയൂർക്കുളം:പരിസ്ഥിതി ദിനത്തോടനുംബന്ധിച്ച് ചമ്മന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജുമാമസ്ജിദ് പരിസ്സരത്ത് വൃക്ഷതൈ നടൽ ഉൽഘാടനം ജുമാ നമസ്ക്കാരത്തിന് ശേഷം പഞ്ചായത്ത് പ്രസിഡൻ്റ് ഹസ്സൻ തളികശ്ശേരി നിർവഹിച്ചു.
മഹല്ല് ഖത്തീബ് അലിദാരിമി പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.നൂറുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസയിലെ വിദ്യാർത്ഥികൾ ഖബ്ർസ്ഥാനിൽ നട്ടുപിടിപ്പിച്ച ഫല വൃക്ഷതൈകൾ മറ്റു വിദ്യാർത്ഥികൾക്ക് മാതൃക ആക്കാവുന്നതാണെന്ന് മഹല്ല് പ്രസ്സിഡന്റ് അറക്കൽ അബ്ദുൾ ഗഫൂർ അഭിപ്രായപ്പെട്ടു.മഹല്ല് ട്രഷറർ കോട്ടത്തയിൽ കുഞ്ഞിമൊഹമ്മദ്, വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ റസാഖ് ഐ പി, മറ്റു കമ്മിറ്റി മെമ്പർമാർ, മഹല്ല് നിവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മഹല്ല് സെക്രട്ടറി വലിയവളപ്പിൽ ഷഫീക്ക് നന്ദി രേഖപ്പെടുത്തി.
പരിസ്ഥിതി ദിനാഘോഷം
