തൃശൂർ:ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ശക്തൻ്റെ മണ്ണിൽ പുലിക്കളി അരങ്ങേറി. താളമേളങ്ങളുടെ അകമ്പടിയോടെ പുലികള്‍ നഗര നിരത്തുകളില്‍ നിറഞ്ഞാടി.
ശക്തന്റെ മണ്ണിൽ കാണികൾക്ക് ആവേശമായി മാറുകയായിരുന്നു പുലിക്കളി.വിവിധ ഭാഗങ്ങളിൽ നിന്ന് ഏഴ് പുലിക്കളി സംഘങ്ങൾ പൂരനഗരി പ്രദക്ഷിണം ചെയ്തു. പെൺപുലികളടക്കം മുന്നൂറോളം പുലിവേഷദാരികളാണ് നഗരം കീഴടക്കാൻ എത്തിയത്.നിശ്ചല ദൃശ്യങ്ങളും കാണികൾക്ക് കാഴ്ചയുടെ വസന്തമൊരുക്കി
താളമേളങ്ങളുടെ അകമ്പടിയോടെ പുലികള്‍ തൃശൂർ നഗരം കീഴടക്കി
