ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി തെരഞ്ഞെടുപ്പ് നടന്നു.വെള്ളറക്കാട് പുതുമനയിൽ ശ്രീജിത്ത് നമ്പൂതിരി പുതിയ മേൽശാന്തി. രാവിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ഭരണ സമിതിമുമ്പാകെ നടന്ന അഭിമുഖത്തിൽ യോഗ്യരാണെന്ന് കണ്ടെത്തിയ അപേക്ഷകരുടെ പേരുകൾ വെള്ളികുടത്തിൽ നിക്ഷേപിച്ച് ഉച്ചപൂജയക്കു ശേഷം ഗുരുവായൂരപ്പസന്നിധിയിൽ വെച്ച് നടന്ന നറുക്കെടുപ്പിലാണ് ശ്രീജിത്ത് നമ്പൂതിരിയെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തത്
വെള്ളറക്കാട് പുതുമനയിൽ ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി
