പുന്നയൂര്‍ക്കുളം:കിഴക്കേചെറായി കൊഴപ്പാമഠം ഭഗവതി ക്ഷേത്രത്തില്‍ വേല ഉത്സവത്തിനു മേല്‍ശാന്തി ബിജുവിന്റെ കാര്‍മികത്വത്തില്‍ പ്രസിഡന്റ് കരിപ്പോട്ട് ശിവദാസന്‍ കൊടിയേറ്റി. സെക്രട്ടറി കൊഴപ്പാമഠം വിജയന്‍, ചേന്ദ്രാന്‍ ഗോപി, കുമാരന്‍ വണ്ടിരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാത്രി മെഗാ ഷോ നടന്നു. ഇന്നു മുതല്‍ ബുധന്‍ വരെ വിശേഷാല്‍ പൂജകള്‍, തായമ്പക, കളംപൂജ, താലം എന്നിവ നടക്കും. വ്യാഴാഴ്ച രാത്രി പഴങ്കളം, രാത്രി 7.30 ന് നൃത്ത പരിപാടി എന്നിവ അരങ്ങേറും. ഉത്സവ ദിവസമായ വെള്ളിയാഴ്ച രാവിലെ 7 മുതല്‍ പറ വയ്പ്പ്, 8 നു തിരുവാഭരണ ഘോഷയാത്ര, 10.30 നു സുബ്രഹ്‌മണ്യ സ്വാമിക്ക് പിള്ളക്കാവടി എഴുന്നള്ളിക്കല്‍, തിടമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. വൈകിട്ട് 5 നു വിവിധ പ്രദേശങ്ങളില്‍ നിന്നു തിറ, തെയ്യം, കരിങ്കാളി തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെ വേല കയറും. 8 നു ഡബിള്‍ തായമ്പക, അത്താഴ പൂജ എന്നിവ നടക്കും. ശനി പുലര്‍ച്ചെ മധുതാലം എഴുന്നള്ളിപ്പ്, കൊങ്ങിനിടി, രാവിലെ ഗുരുതി തര്‍പ്പണത്തോടെ ഉത്സവം കൊടിയിറങ്ങും.
കൊഴപ്പാമഠം ഉല്‍സവം വെള്ളിയാഴ്ച
