പുന്നയൂർക്കുളം:ചാവക്കാട് എക്സൈസ് നടത്തിയ റെയ്ഡിൽ പുന്നയൂർക്കുളം ചെറായിയിൽ വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 90 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി.
പുന്നയൂർക്കുളം ചെറായി വടക്കൂട്ട് വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ റഹീം എന്ന് വിളിക്കുന്ന നിസാറിനെതിരെ കേസെടുത്തു.
ചാവക്കാട് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.സി. അനന്തനും പാർട്ടിയുമാണ് മദ്യം പിടികൂടിയത്. അവധി ദിവസങ്ങളിൽ ഇരട്ടി വിലക്കാണ് ഇയാൾ മദ്യം വിൽപ്പന നടത്തിയിരുന്നത്. പ്രദേശത്ത് യുവാക്കൾക്കിടയിലും അതിഥി തൊഴിലാളികൾക്കിടയിലും മദ്യ വില്പന നടത്തുന്നതായുള്ള പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലാണ് നിസാറിന്റെ കിടപ്പുമുറിയിൽ നിന്നും വില്പനയ്ക്കായിസൂക്ഷിച്ച 45 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെടുത്തത്.ഇയാൾ പ്രധാനമായും അതിരാവിലെയും അസമയങ്ങളിലും വീട്ടിൽ വെച്ചാണ് മദ്യം വിറ്റുകൊണ്ടിരുന്നത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ടി.ആർ. സുനിൽ,വനിത സിവൽ എക്സൈസ് ഓഫീസർ റൂബി. പി.ബി , സിവിൽ എക്സൈസ് ഓഫീസർ ശ്യാം.എസ്. എന്നിവരും ഉണ്ടായിരുന്നു.
കൂടുതൽ വീഡിയോ കാണാം
