ആനയഴകിൽ കിഴൂർ കാർത്തിക മഹോത്സവം

കുന്നംകുളം: പ്രസിദ്ധമായ കിഴൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം ആഘോഷിച്ചു.രാവിലെ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി വടക്കേടത്ത് മന നാരായണൻ നമ്പൂതിരി, മേൽശാന്തി ലിഖിത്ത് എന്നിവർ നേതൃത്വം നൽകി.ഉച്ചയ്ക്ക് ദേവസ്വം പൂരം എഴുന്നള്ളിപ്പിന് കൊമ്പൻ പീച്ചിയിൽ ശിവൻ ദേവിയുടെ തിടമ്പേറ്റി. വൈകീട്ട് നാലിന് വിവിധ ദേശങ്ങളിൽ നിന്നുള്ള പൂരങ്ങൾ ക്ഷേത്ര മൈതാനിയിൽ സംഗമിച്ചു. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പ് നടന്നു.കൂട്ടിയെഴുന്നള്ളിപ്പിന് മേള കുലപതി വെള്ളിത്തിരുത്തി ഉണ്ണി നായരുടെ നേതൃത്വത്തിൽ 101ൽ പരം കലാകാരന്മാർ അണിനിരന്ന പാണ്ടിമേളം അരങ്ങേറി. ചിറക്കൽ കാളിദാസൻ,ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ, തിരുവമ്പാടി ചന്ദ്രശേഖരൻ,ഗുരുവായൂർ ഇന്ദ്രസെൻ തുടങ്ങി കേരളത്തിലെ തലയെടുപ്പുള്ള 28 ഗജവീരന്മാർ കൂട്ടിയെഴുന്നള്ളിപ്പിൽ അണിനിരന്നു.ശേഷം വേല വരവ്, തെയ്യം വരവ്, വിളക്കാചാര ചടങ്ങുകളോടെ പകൽ പൂരം സമാപിച്ചു. ആഘോഷങ്ങൾക്ക് അഖിൽ നന്ദകുമാർ, എൻഡി ബിനോഷ്, പ്രവീൺ കുമാർ, പി.ബി അബീഷ് തുടങ്ങിയവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *