ഹിന്ദു ഉണരേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യത:സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

ഗുരുവായൂർ:ഹിന്ദു ഉണരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും
ഹിന്ദു ഏകതാസമ്മേളനങ്ങൾ അതിനുള്ള നിമിത്തമാകട്ടെയെന്നും സംബോധ് ഫൗണ്ടേഷൻ കേരളത്തിൻ്റെ മുഖ്യ ആചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ അഭിപ്രായപ്പെട്ടു. ഗുരുവായൂരിൽ നടന്ന ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി ദീപ പ്രോജ്വലനം നടത്തിയ യോഗത്തിൽ എസ് എൻ ഡിപി ഗുരുവായൂർ യൂണിയൻ പ്രസിഡൻ്റ് പി.എസ് പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.സംസ്കൃത സേവാ രത്നം സി.പി സനൽചന്ദ്രൻ പുന്നാട് മുഖ്യപ്രഭാഷണം നടത്തി.
ഗുരുവായൂരിൻ്റെ കലാസാംസ്കാരിക സാമൂഹിക മേഖലകളിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വങ്ങളേയും സംഘടനകളേയും ആദരിച്ചു.വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് പുരസ്കാരങ്ങൾ നൽകി. ഡോ.സുരേഷ് നായർ, എം. ആർ മുകുന്ദരാജാ, പ്രൊഫ .രാജലക്ഷ്മി,അനൂപ് ശർമ എന്നിവർ സംസാരിച്ചു.
ഗുരുവായൂർ യോഗക്ഷേമ സഭയുടെ തിരുവാതിര,കേളു ആശാൻ സ്മാരക ടീംമിൻ്റെ ഐവർകളി, കോൽക്കളി പഠന കേന്ദ്രൻ്റെ കോൽക്കളി എന്നിവയും അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *