വടക്കേക്കാട് ഹിന്ദു ഏകതാ സമ്മേളനം

വടക്കേക്കാട്:ഹിന്ദു ഏകതാസമിതി വടക്കേക്കാട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകതാ സമ്മേളനം നടത്തി. കൗക്കാനപ്പെട്ടി കപ്ലിയങ്ങാട് ക്ഷേത്രം മൈതാനിയിൽ നടന്ന സമ്മേളനത്തിൽ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം പ്രസിഡണ്ട് പ്രമോദ് കിളിയം പറമ്പിൽ അധ്യക്ഷത വഹിച്ചു.പ്രബുദ്ധ കേരളം മാസിക എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ ഏകതാ സന്ദേശം നൽകി.സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചവാദ്യ കലാകാരൻ ഉണ്ണികല്ലൂർ, സംഘ ജാലക് പി.എൻ മുരളിധരൻ തുടങ്ങിയവർ പങ്കെടുത്തു.കെ പ്രവീൺ സ്വാഗതവും,എം.വി ശ്രീകുട്ടൻ നന്ദിയും പറഞ്ഞു.സുനിൽ കൗക്കാനപ്പെട്ടി,ദിലീപ് കിളിയംപറമ്പിൽ,കെ.കെ രഞ്ജിത്ത്,സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. മെഗാ തിരുവാതിരയും അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *