തൃശൂർ: ആക്സിസ് ബാങ്കിന്റെ അശ്വിനി ജംഗ്ഷൻ ബ്രാഞ്ചിൽ ഭാരതത്തിൻ്റെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തൃശൂർ സിറ്റി വനിതാ പൊലീസ് എസ്.എച്ച്.ഒ യും അടുത്തിടെ തൻ്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ട്രാഫിക്കിൽ പെട്ട ആംബുലൻസിന് വഴിയെരുക്കാൻ നടത്തിയ ഇടപെടൽ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വൈറൽ താരമായ അപർണ്ണ ലവകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് ഹെഡ് ടി. കൃഷ്ണകുമാർ സ്വാതന്ത്ര്യദിനത്തെ കുറിച്ച് സംസാരിച്ചു.ബി ആർ ഒ അലീന സ്വാഗതവും ജി എൽ ഒ ആർദ്ര നന്ദിയും പറഞ്ഞു
തൃശൂർ ആക്സിസ് ബാങ്കിൽ സ്വാതന്ത്ര്യദിനാഘോഷം
