ഓർമ്മ തുരുത്തൊരുക്കി ചാവക്കാട് നഗരസഭ

ചാവക്കാട് : നഗരസഭ 2020-2025 ഭരണസമിതിയുടെ ഓർമ്മയ്ക്കായി പരപ്പിൽ താഴത്തുള്ള നഗരസഭ ഗ്രൗണ്ടിൽ ‘ഓർമ്മ തുരുത്ത്’ എന്ന പേരിൽ 32 ഫലവൃക്ഷത്തൈകൾ നട്ടു. നഗരസഭയുടെ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങളുടെ സ്മരണയ്ക്കായാണ് വൃക്ഷത്തൈകൾ നട്ടത്.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ  കെ കെ മുബാറക്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ, എന്നിവരും പരിപാടിയിൽ പങ്കെടുത്തു. നഗരസഭയുടെ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്ന വേളയിൽ, പ്രകൃതിയെ സംരക്ഷിക്കാനുള്ള സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് തൈകൾ നട്ടത്.

Leave a Reply

Your email address will not be published. Required fields are marked *