ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്ര പരിസരം സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നതിനെതിരെ അസി. കമ്മീഷണർക്ക് പരാതി നല്കി ബിജെപി മണ്ഡലം കമ്മിറ്റി.അന്നലക്ഷ്‌മി ഹാളിന് പരിസരത്ത് വൈകുന്നേരങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നു. മാസങ്ങൾക്ക് മുൻപ് ഇവർ തമ്മിൽ സംഘം തിരിഞ്ഞ് അടിപിടിയും കത്തിക്കുത്ത് വരെയും ഉണ്ടായിട്ടുണ്ട്. ഭക്തരുടെ ജീവനുപോലും ഭീഷണി യാണ് ഇവരുടെ നടപടികൾ. ഇക്കൂട്ടർ മദ്യപിച്ച് അന്നലക്ഷ്മി ഹാളിൽ പ്രവേശിക്കുന്നതും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും നിത്യസംഭവമാണ്. ഈ വിഷയത്തിൽ അടിയന്തിരമായ നടപടികളെടുക്കണമെന്ന് കാട്ടിയാണ് ബി ജെ പി മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ഗുരുവായൂർ എ സി പി ക്ക് പരാതി നല്കിയത്
ഗുരുവായൂർ ക്ഷേത്ര പരിസരം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു; പരാതിയുമായി ബിജെപി
