ഗുരുവായൂർ:ഭാരതത്തെ വെട്ടിമുറിച്ച നെഹ്റുവിൻ്റേയും, കോൺഗ്രസ്സിൻ്റേയും ക്രൂരതക്കെതിരെ ആഗസ്റ്റ് 14 വിഭജന ഭീകരത സ്മൃതി ദിനമായി ആചരിച്ച് ബിജെപി. തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ മൗനജാഥ സംഘടിപ്പിച്ചു. നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ. സി. നിവേദിത സുബ്രഹ്മണ്യൻ മൗന ജാഥ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് എം.വി.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ അനീഷ് ആമുഖ പ്രഭാഷണം നടത്തി,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി വാസുദേവൻ സ്വാഗതവും സുജയൻ മാമ്പുള്ളി നന്ദിയും പറഞ്ഞു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്ന് ആരംഭിച്ച മൗനജാഥ നഗരം ചുറ്റി മഞ്ജുളാൽ പരിസരത്ത് സമാപിച്ചു. സോഫിയ ശ്രീജിത്ത്, പ്രസന്നൻ വലിയപറമ്പിൽ,ജിഷാദ് ശിവൻ, സുബാഷ് മണ്ണാരത്ത്, പ്രദീപ് പണിക്കശ്ശേരി, നിധിൻ മരയ്ക്കാത്ത് എന്നിവർ പങ്കെടുത്തു
ഭാരതത്തെ വെട്ടിമുറിച്ച നെഹ്റുവിൻ്റെ ക്രൂരതക്കെതിരെ ബിജെപി വിഭജന ഭീകരത സ്മൃതി ദിനം ആചരിച്ചു
