കറവ പശു കാലിത്തീറ്റ വിതരണം ചെയ്തു

വടക്കേക്കാട്: ഗ്രാമപഞ്ചായത്ത് വൈലത്തൂർ വെറ്ററിനറി ഡിസ്പെൻസറി 2025-26 വാർഷിക പദ്ധതിയിൽപ്പെടുത്തി കറവ പശു കാലിത്തീറ്റ വിതരണം ചെയ്തു. വൈലത്തൂർ ക്ഷീരസംഘത്തിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ നബീൽ നിർവഹിച്ചു.
വികസന കാര്യാ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഖാലിദ് എസ് കെ അധ്യക്ഷനായി.ഡോ. ദീപ സ്വാഗതം പറഞ്ഞു.336000 രൂപ വികസന ഫണ്ട് ഉപയോഗിച്ച് 52 ഗുണഭോക്താക്കൾക്ക് 2ചാക്ക്  കാലിത്തീറ്റ വീതം 4 മാസം വരെ ലഭിക്കുന്നതാണ് പദ്ധതി.
വൈലത്തൂർ ക്ഷീരസംഘം പ്രസിഡന്റ് പ്രതീഷ് കുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *