തൃശൂർ :റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാം
താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല
- കാർഡിലെ ഏതെങ്കിലും അംഗം
▫️സർക്കാർ/പൊതുമേഖല ജീവനക്കാരൻ
▫️ആദായ നികുതി ദായകൻ
▫️സർവീസ് പെൻഷണർ
▫️1000+ ചതുരശ്ര അടി വീട് ഉടമ
▫️നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ
▫️പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc) - കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി
▫️ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)
▫️25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)
മേൽ പറഞ്ഞ അയോഗ്യതകൾ ഇല്ലാത്ത വർക്ക് അപേക്ഷ സമർപ്പിക്കാം.
2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 20 വരെ അപേക്ഷിക്കാം
