ഗുരുവായൂർ:ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി ഗുരുവായൂർ നഗരസഭ. ലൈബ്രറി ഹാളിൽ വച്ച് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജസുധൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം ഷഫീർ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് മനോജ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത്ത് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ,നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ
കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.സാക്ഷരതാ പ്രേരക്മാർ, കുടുംബശ്രീ അംഗങ്ങൾ, നഗരസഭ ഉദ്യോഗസ്ഥർ പങ്കെടുത്തു.
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനവുമായി ഗുരുവായൂർ നഗരസഭ
