പുന്നയൂർക്കുളം:രാമരാജ സ്കൂളിൽ നടന്ന എം.ടി വാസുദേവൻ നായർ അനുസ്മരണം നാടകകൃത്ത് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു.മാനേജർ ടിപി ഉണ്ണി അധ്യക്ഷത വഹിച്ചു.രാമരാജ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ എം ടി യുടെ സ്മരണകൾക്ക് മുമ്പിൽ അക്ഷരപ്പൂക്കൾ അർപ്പിച്ചു നടന്ന ചടങ്ങിൽ നാലപ്പാടൻ സാംസ്കാരിക സമിതി സെക്രട്ടറി കൃഷ്ണദാസ് ആമുഖ പ്രഭാഷണംനടത്തി.സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളം,പി.രാമദാസ്, അധ്യാപകരായ കെ.ആർ അനീഷ്, ഫൈസൽ,പിടിഎ പ്രസിഡണ്ട് വിനികുമാർ, കെ.എം പ്രകാശൻ, അഞ്ജലി എന്നിവർ സംസാരിച്ചു, എച്ച് എം സജിത്ത് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എ കബീർ നന്ദിയും പറഞ്ഞു
ആൽത്തറ രാമരാജ സ്കൂളിൽ എം.ടി അനുസ്മരണം നടത്തി
