ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം;മന്ത്രി ഡോ.ആർ ബിന്ദു… പുന്നയൂർ ജി.എം.എൽ.പി സ്‌കൂളിന് തടാകം കുഞ്ഞിമുഹമ്മദ് ഹാജി സ്ഥലം കൈമാറി

പുന്നയൂർ:ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടേയും അവകാശമാണെന്ന് വിശ്വസിക്കുന്ന സർക്കാരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നതെന്ന്  ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. 124 വർഷം പഴക്കമുള്ള പുന്നയൂർ ജി.എം.എൽ.പി സ്‌കൂളിന് തടാകംകുഞ്ഞിമുഹമ്മദ് ഹാജി സൗജന്യമായി നല്കിയ ഭൂമിയുടെ ആധാരം കൈപ്പറ്റി സംസാരിക്കുകയായിരുന്നു മന്ത്രി. കെട്ടിടം നിർമ്മിച്ചു നൽകുമെന്ന് എംഎൽഎ ഉറപ്പ് നൽകിയതായി മന്ത്രി പറഞ്ഞു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം നടപ്പാക്കി കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളാകെ അന്തർദേശീയ നിലവാരത്തിൽ ഉയർത്തിക്കൊണ്ട് ഏറ്റവും ആധുനിക മുഖഛായയുള്ള കെട്ടിടങ്ങൾ സർക്കാർ വിദ്യാലയങ്ങൾക്കും സാധ്യമാകുമെന്ന് തെളിയിച്ച സംസ്ഥാനമാണ് നമ്മുടേത്.യുപി സ്‌കൂളുകളിൽ പോലും സ്മാർട്ട്‌ ക്ലാസ് റൂമുകൾ സജ്ജമാക്കാൻ നമുക്ക് സാധിച്ചു.ആറായിരം കോടി രൂപയാണ് കഴിഞ്ഞ നാല് വർഷത്തിനിടെ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർവ്വകലാശാലകളുടെയും കോളേജുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ചിലവഴിച്ചത്.വിദ്യാഭ്യാസ മേഖലയിൽ എന്നത്തേയും പോലെ കേരളം നമ്പർ വൺ ആയി മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു.ഇത്രയും നാൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന പുന്നയൂർ ഗ്രാമപഞ്ചായത്തിലെ വടക്കേ പുന്നയൂർ ജി.എം.എൽ.പി സ്‌കൂളിന് പൂർവ്വ വിദ്യാർത്ഥിയും വ്യവസായിയുമായ
തടാകം ഫൗണ്ടേഷൻ ചെയർമാൻ എം.വി കുഞ്ഞിമുഹമ്മദ് ഹാജി
51 ലക്ഷത്തി തൊണ്ണൂറായിരം രൂപ ചിലവഴിച്ചാണ്  30.25 സെന്റ് ഭൂമി  സൗജന്യമായി വാങ്ങി നൽകിയത്.ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ, തടാകം കുഞ്ഞിമുഹമ്മദ് ഹാജി,വാർഡ് മെമ്പർ സലീന നാസർ തുടങ്ങിയവർ സംസാരിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട്  ജാസ്മിൻ ഷഹീർ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ എം കെ നബീൽ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിസ്‌ന ലത്തീഫ്, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷന്മാർ,വാർഡ് അംഗങ്ങൾ,പഞ്ചായത്ത് സെക്രട്ടറി എൻ പി ഷീജ, പിടിഎ പ്രസിഡന്റ് റാഷിദ ഷിഹാബുദ്ദീൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,പിടിഎ അംഗങ്ങൾ, അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സുഹറ ബക്കർ സ്വാഗതവും പ്രധാനാധ്യാപിക പി.സി വിലാസിനി നന്ദിയുംപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *