ചാവക്കാട് സെൻ്ററിൽ ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് :ടോറസ് ലോറി  ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാബി നൂറുദ്ദീൻ (68) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്.സൈക്കിളിൽ പോകുകയായിരുന്ന നൂറുദ്ദീനെ ടോറസ് ലോറി ഇടിച്ചതിനെ തുടർന്ന് നൂറുദ്ദീൻ ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയും ലോറിയുടെ ചക്രം തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.
ഭാര്യ :ആമിനു.മക്കൾ:നവാസ്, ഷെമി,ജിഷ. മരുമക്കൾ :ഷറഫു, അൻവർ,നസീമ.

Leave a Reply

Your email address will not be published. Required fields are marked *