തൃശൂരിൽ ബസ് കയറി യുവാവ് മരിച്ച സംഭവം; റോഡ് ഉപരോധവുമായി പ്രതിപക്ഷ കൗൺസിലർമാർ

തൃശൂർ: തൃശൂർ എം ജി റോഡിൽ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചതിനെ തുടർന്ന് ബസ് കയറി യുവാവിന് ദാരുണാന്ത്യം. വടക്കുനാഥ ക്ഷേത്ര ദർശനത്തിന് വന്ന സീതാറാംമിൽ ജീവനക്കാരൻ പൂങ്കുന്നം സ്വദേശി
വിഷ്ണുദത്ത്(30) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മാതാവിനും ഗുരുതര പരുക്ക്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.അപകടത്തെ തുടർന്ന് തൃശ്ശൂരിൽ റോഡ് ഉപരോധിച്ചു കൊണ്ട് വൻ പ്രതിഷേധം. പ്രതിഷേധ കൗൺസിലർമാരായ രാജൻ പല്ലൻ, ഡോ. ആതിര, ലാലിവിൻസെൻ്റ് തുടങ്ങിയവരാണ് മേയർക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. റോഡ് ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധ സമരം തുടർന്നുകൊണ്ടിരിക്കുന്നു. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചു മാറ്റാനുള്ള ശ്രമം തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *