പുന്നയൂർക്കുളം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമർദനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ആൽത്തറയിൽ ജനകീയ പ്രതിഷേധ സദസ്സ് നടത്തി. പുന്നയൂർക്കുളം, പുന്നയൂർ, വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിപാടി കെ.പി.സി.സി. സെക്രട്ടറി കെ.ബി. ശശികുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു. കെ.എസ്.യു. സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എ.എം.അലാവുദ്ധീൻ, പി ഗോപാലൻ, അജയ്കുമാർ, പി രാജൻ കെ.കെ. ഷുക്കൂർ, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പോലീസ് മർദനം: കോൺഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
