പുന്നയൂർക്കുളം: ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) ചാവക്കാട് ഉപജില്ല സമ്മേളനം പുന്നയൂർക്കുളം രാമരാജ സ്കൂൾ ഓഡിറ്റോറിയത്തിൽ എൻ.ടി.യു തൃശ്ശൂർ ജില്ല സെക്രട്ടറി പി. എം സിജോ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് ടി.വി ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ എൻ ടി യു ജില്ല സമിതി അംഗം എം. രാജീവ് ഭാരവാഹി പ്രഖ്യാപനം നിർവഹിച്ചു. ബിജെപി തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ അനീഷ് ആശംസകൾ നേർന്ന യോഗത്തിൽ ഉപജില്ല സെക്രട്ടറി സുഖിൽ കെ.എസ് സ്വാഗതവും ട്രഷറർ സിജോ ടി.വി നന്ദിയും പറഞ്ഞു.ഉപജില്ല ഭാരവാഹികൾ
പ്രസിഡണ്ട് : ടി.വി ഉണ്ണികൃഷ്ണൻ
സെക്രട്ടറി : സുഖിൽ കെ.എസ്
ട്രഷറർ : സിജോ ടി.വി
വനിത വിഭാഗം കൺവീനർ : ദിവ്യ സി.എം
ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) ചാവക്കാട് ഉപജില്ല സമ്മേളനം
