പൂട്ടിയിട്ട വീട്ടിൽ പട്ടിണിയിലായ നായ്ക്കൾക്ക് നാട്ടുകാർ തുണയായി

പുന്നയൂർക്കുളം: യുവതി വീടുപൂട്ടി പോയതിനെ തുടർന്ന് പട്ടിണിയിലായ വളർത്തു നായ്ക്കൾക്ക് നാട്ടുകാരുടെ കാരുണ്യം. അണ്ടത്തോട് തങ്ങൾപടി 310 റോഡിലാണ് സംഭവം. 4 ദിവസമായി ഭക്ഷണം കിട്ടാതെ നായ്ക്കൾ കുരച്ചു ബഹളം വച്ചപ്പോഴാണ് വീട്ടിൽ ആളില്ലെന്നു മനസിലായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. അലിയും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ചുറ്റുമതിലും ഗേറ്റ് പൂട്ടിട്ട് പൂട്ടിയതിനാലും നായകളുടെ അടുത്തേക്ക് പ്രവേശിക്കാനായില്ല.തുടർന്ന് വടക്കേക്കാട് സിഐ എം.കെ. രമേഷിനെ വിവരം അറിയിച്ചു.സിഐയുടെ നിർദ്ദേശത്തെ തുടർന്ന്  എസ്ഐ ബിന്ദുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് നാട്ടുകാർ മതിൽക്കെട്ടിനു അകത്തേക്ക് ചാടി കടന്ന് നായ്ക്കൾക്ക് ചോറും ബിസ്കറ്റും വെള്ളവും നൽകിയത്. ജൂലൈയിലും ഈ വീട്ടിൽ സമാന സംഭവം ഉണ്ടായിരുന്നു.
അന്ന് 3 നായ്ക്കുട്ടികൾ കൂട്ടിൽ പട്ടിണി കിടന്നു ചത്തു. ഒരു നായയെ നാട്ടുകാർ ഭക്ഷണം നൽകി രക്ഷിച്ചു.
2 നായ്ക്കളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഒരെണ്ണം മതിൽക്കെട്ടി നകത്ത് അഴിച്ചുവിട്ട നിലയിലും മറ്റൊന്ന് കൂട്ടിലും ആയിരുന്നു.
രണ്ടും അവശ നിലയിലായിരുന്നു. യുവതിയുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത് എന്നു പറയുന്നു. നാട്ടുകാരായ ഉദയൻ തെക്കൂട്ട്, ഷഹീർ, അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർ നന്മ പ്രവർത്തിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *