ഗുരുവായൂർ:ക്ഷേത്ര പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രനടയിൽ നടത്തിവന്നിരുന്ന തണ്ണീർപന്തൽ ചുക്കുവെള്ള വിതരണം സമാപിച്ചു.മെയ് 9 മുതൽ ജൂൺ 6 വരെ വൈശാഖ മാസാവസാനം വരെയാണ് ചുക്കുവെള്ള വിതരണം നടത്തിയിരുന്നത്. ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് ഒ.രാജഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ.സജീവൻ,ഗിരീഷ് പാലിയത്ത്,കെ.മുരളീധരൻ,ബിന്ദു നാരായണൻ,മുരളീധര കൈമൾ,മോഹൻദാസ് ചേലനാട്,സദാനന്ദൻ താമരശ്ശേരി,ശൈലജ കേശവൻ,പി.ശശിധരൻ,ഒ.കെ.നാരായണൻനായർ,ബാലകൃഷ്ണൻ കാവീട്ടിൽ എന്നിവർ സംസാരിച്ചു. നിലപെരുമാൾ,ലതിക പുല്ലാറ്റ്,സൂര്യൻ പൊന്നരാശ്ശേരി,ബിന്ദുദാസ്,ബിജു ഷണ്മുഖൻ,രാമചന്ദ്രൻ പുല്ലുവീട്ടിൽ,പ്രേംകുമാർ,കെ.ജി.ശരവണൻ,പഞ്ചമി,കവിത,ലക്ഷ്മിദേവി,രാധാമണി എന്നിവർ നേതൃത്വം നൽകി.
ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി നടത്തിവന്നിരുന്ന ചുക്കുവെള്ള വിതരണം സമാപിച്ചു
