ഗുരുവായൂർ:എൽ.പി.ജി മസ്റ്ററിങ് വാർഡ് തലത്തിൽ നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റും മുൻ നഗരസഭ കൗൺസിലറുമായ ഒ.കെ. ആർ.മണികണ്ഠൻ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുന്നതിന് കെ.സി.വേണുഗോപാൽ എം.പി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എന്നിവർക്ക് നിവേദനം നൽകി. മസ്റ്ററിങ് ജനങ്ങൾക്ക് സൗകര്യപ്രദമായിട്ടുള്ള തരത്തിൽ ആക്കണം.ആയിരക്കണക്കിന് ആളുകളാണ് ദിവസവും വെയിലും മഴയും നനഞ്ഞ് ഗ്യാസ് ഏജൻസികൾക്ക് മുൻപിൽ വരി നിൽക്കുന്നത് .വയോധികരും ഭിന്നശേഷിക്കാരും ആരോഗ്യപ്രശ്ന മുള്ളവരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. കൃത്യമായ തിയ്യതിയോ കാലയളവോ പറയുന്നുമില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരത്തിലുള്ള സംവിധാനം ഒഴിവാക്കി വാർഡുതല ങ്ങളിൽ മസ്റ്ററിങ് കേന്ദ്രം ആരംഭിക്കുവാൻ തയ്യാറാവണം. അല്ലാത്തപക്ഷം വീടുകളിൽ വന്ന് മസ്റ്ററിംങ് നടത്തുവാൻ ഗ്യാസ് കമ്പനികൾ തയ്യാറാവണം.ഇതിന് നഗരസഭ അധികാരികളും കൗൺസിലും മുൻകൈയെടുക്കണമെന്നും മണികണ്ഠൻ ആവശ്യപ്പെട്ടു
എൽ.പി.ജി മസ്റ്ററിംങ് വാർഡുതലത്തിൽ നടത്തണം;ഒ.കെ.ആർ മണികണ്ഠൻ
