പൊന്നോണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയൊരുക്കി ഗുരുവായൂർ നഗരസഭ

ഗുരുവായൂർ:ഓണപ്പൂവിളികളുമായി പൊന്നോണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയൊരുക്കി ഗുരുവായൂർ നഗരസഭ,വരവ് പൂക്കളെ മാത്രം ആശ്രയിച്ച് നിന്നിരുന്ന പൂ വിപണിയെ ലക്ഷ്യമാക്കി തദ്ദേശീയമായി ചെണ്ടുമല്ലി കൃഷി ചെയ്ത് ബദൽ മാർഗ്ഗം കണ്ടെത്തി വിജയിച്ചിരിക്കുകയാണെന്നും ,കൃഷിയിൽ സ്വന്തമായി ഒരു മുഖമുദ്ര പതിപ്പിക്കുവാൻ ഈ കൗൺസിലിന്റെ കാലയളവിൽ കഴിഞ്ഞത് നേട്ടമായി കാണുന്നുവെന്ന്
ചെണ്ടുമല്ലി കൃഷിയുടെ നഗരസഭ തല നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അഭിപ്രായപ്പെട്ടു,.
കാവീട് 43ആം വാർഡിൽ പാറയിൽ എ എൽ പി സ്കൂളിൽ നടന്ന ചടങ്ങിന് ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ, ഷൈലജ സുധൻ ബിന്ദു അജിത് കുമാർ,എ സായിനാഥൻ വാർഡ് കൗൺസിലർ കെ സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു, ജനപ്രതിനിധികളായ
ബിബിത മോഹൻ,
ദീപാ ബാബു,അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ അബി ടി എസ്,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, കൃഷിക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു,,.
എൽപിഎസ് സ്കൂളിലെ മദർ പി ടി എ അംഗങ്ങളാണ് സ്കൂൾ അങ്കണത്തിൽ കൃഷിയിറക്കുന്നത്,
നഗരസഭ ജനകീയ ആസൂത്രണം 2025- 26 വാർഷിക പദ്ധതിയിൽ 1 ലക്ഷം രൂപ വകയിരുത്തി 30 ക്ലസ്റ്ററുകളികയാണ് നഗരസഭയുടെ നേതൃത്വത്തിൽ ഇത്തവണ ചെണ്ടുമല്ലി കൃഷി ഇറക്കുന്നത് . കൃഷിഭവനുകൾ,കുടുംബശ്രീ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഇവ മൂന്നും ചേർന്നുള്ള സംയുക്ത പരിശ്രമമാണ് തുടർച്ചയായി അഞ്ചുവർഷവും ലാഭകരമായ രീതിയിൽ ചെണ്ടുമല്ലികൃഷി വിജയിപ്പിക്കാൻ കഴിഞ്ഞത്..
പൂക്കോട് കൃഷി ഓഫീസർ റിജിത് വി സി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *