തൃശൂർ: ചുവന്ന മണ്ണിൽ കാർ അക്വാഡക്ടിൻ്റെ തൂണിൽ ഇടിച്ച് കയറി രണ്ടു പേർക്ക് ദാരുണാന്ത്യം.പാലക്കാട് നിന്നും തൃശൂരിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് അക്വാഡക്ടിൻ്റെ തൂണിലേക്ക് ഇടിച്ച് കയറിയത്. ഇന്ന് വൈകിട്ട 5.30 ഓടെയാണ് അപകടം. ചൊവുട് സ്വദേശിയായ വാലാസിനിയും പെരിഞ്ഞനം സ്വദേശിയായ രാജലക്ഷ്മിയുമാണ് മരിച്ചത്. ഷീജ, ശ്രീഹരി, ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഷീജയുടെ നില ഗുരുതരമാണ്.പീച്ചി പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂർ ചുവന്ന മണ്ണിൽ കാർ അക്വാഡക്ടിൻ്റെ തൂണിൽ ഇടിച്ച് കയറി രണ്ടു പേർക്ക് ദാരുണാന്ത്യം. ഒരാളുടെ നില ഗുരുതരം
