ചാലിശേരി യാക്കോബായ  പള്ളിപെരുന്നാളിന് കൊടിയേറി

ചാലിശ്ശേരി: സെൻ്റ് പീറ്റേഴസ്  ആൻ്റ് സെൻ്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിയുടെ 159 മത്   ശിലാസ്ഥാപന പെരുന്നാളിന്  ഞായറാഴ്ച കൊടിയേറി.ഇടവക വികാരി ഫാ.ബിജു മൂങ്ങാംകുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു.തുടർന്ന് പെരുന്നാൾ കൊടി ആശീർവദിച്ചു  വികാരി കൊടിയേറ്റം നടത്തി.എ.ഡി. 1865 ൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായ പരിശുദ്ധ യൂയാക്കിം മോർ കൂറിലോസ് ബാവയാണ് മോർ പത്രോസ് , മോർ പൗലോസ് ശ്ലീഹമാരുടെ നാമധേയത്തിൽ പള്ളി സ്ഥാപിച്ചത്.നവം. 20 ,21 ബുധൻ ,വ്യാഴം ദിവസങ്ങളിലാണ് ശിലാസ്ഥാപനപെരുന്നാൾ ആഘോഷം നടക്കുന്നത്.
ബുധനാഴ്ച വൈകീട്ട് 6.30ന് സന്ധ്യാ പ്രാർത്ഥന,തുടർന്ന് അങ്ങാടിച്ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം,ആശീർവാദം ,
രാത്രി 9 ന് തലയെടുപ്പുള്ള ഗജവീരന്മാരുടെ അകമ്പടിയോടെ കേരളത്തിലെ പേരുകേട്ട വാദ്യ-കലാകാരന്മാരെ  അണിനിരത്തി പ്രാദേശീക പെരുന്നാൾ ആഘോഷങ്ങൾ ആരംഭിക്കും.വ്യാഴാച രാവിലെ പ്രഭാത പ്രാർത്ഥന, 8.30 ന് വിശുദ്ധ കുർബ്ബാന,
ഉച്ചക്ക് 12.30 ന് പകൽ പെരുന്നാൾ ആരംഭിച്ച് വൈകീട്ട് അഞ്ചിന്  പള്ളിയിൽ സമാപിക്കും. തുടർന്ന് പ്രദക്ഷിണം,ആശീർവാദം , പൊതുസദ്യയോടെ പെരുന്നാൾ സമാപിക്കും. ആഘോഷങ്ങൾക്ക് വികാരി ഫാ.ബിജു മുങ്ങാംകുന്നേൽ,ട്രസ്റ്റി സി.യു. ശലമോൻ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകും

Leave a Reply

Your email address will not be published. Required fields are marked *