അഞ്ഞൂർ:ഈ മാസം 21ന് നടക്കുന്ന അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിൻ്റെ വിശദ വിവരങ്ങൾ അടങ്ങിയ സുവനീർ പ്രകാശനം ക്ഷേത്രം ഊരാളൻ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രാങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ തോട്ടപ്പായമന സജീഷ് നമ്പൂതിരി, ധനീഷ്, സജിത്ത്, ലാൽ, അഥിൻ, ബിനീഷ്, ആഘോഷ കമ്മിറ്റികളായ സരിഗ ചിറ്റഞ്ഞൂർ, സ്വദേശം നമ്പീശൻപടി, അഞ്ഞൂർക്കുന്ന് തെക്കുഭാഗം, ചമയം ചത്രപതി, പഞ്ചമം, ത്രയംബക, തൊഴിയൂർ ദേശം പൂരാഘോഷ കമ്മിറ്റി, കമ്പിനിപ്പടി വെടിക്കെട്ട് കമ്മറ്റി എന്നിവയുടെ ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു. മകര ചൊവ്വ ദിവസം പൂരം കൊടികയറുന്നതോടുകൂടി ഉത്സവത്തിമിർപ്പിലാകും ദേശം.തുടർന്നുള്ള എല്ലാ ദിവസവും വിവിധ ആഘോഷ പരിപാടികളാണ് പൂര പ്രേമികൾക്കായി തട്ടകവാസികൾ ഒരുക്കിയിട്ടുള്ളത്
Related Posts
ഫാമിലി വൈബ് കൂട്ടായ്മയുടെ ഓണാഘോഷം
- Ramesh Chembil
- August 24, 2025
- 0
വടക്കേക്കാട് :വൈലത്തൂർ ഫാമിലി വൈബ് കൂട്ടായ്മയുടെ ഓണാഘോഷംവൈലത്തൂർ സെൻറ് ഫ്രാൻസിസ് യുപി സ്കൂളിൽ നടന്നു.സ്കൂൾ രക്ഷാധികാരി സോണി ഫ്രാൻസിസ് ആഘോഷം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻ്റ് സുനിൽ വൈലത്തൂർ അധ്യക്ഷത വഹിച്ചു. സുധീഷ് ചെമ്മണ്ണൂർ […]
ഗുരുവായൂര് നഗരസഭ ശുചീകരണ തൊഴിലാളികൾക്ക് സ്വച്ഛ് ചാമ്പ്യൻ ഉപഹാരം നൽകി
- Ramesh Chembil
- July 8, 2024
- 0
ഗുരുവായൂർ:നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചശുചീകരണ വിഭാഗം തൊഴിലാളികളായ വി.ശാന്ത,എ.വി ശിവപ്രസാദ് എന്നിവർക്ക് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വച്ഛ് ചാമ്പ്യന് ഉപഹാരം നൽകി ആദരിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് […]
ചങ്ങാതി കുടയും ചങ്ങാതി ബാഗും നല്കി വിദ്യാർത്ഥികളുടെ ഉറ്റ ചങ്ങാതിയായി ഗുരുവായൂർ നഗരസഭ
- Ramesh Chembil
- June 25, 2025
- 0
ഗുരുവായൂർ:നഗരസഭ ജനകീയാസൂത്രണം 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ചങ്ങാതി ബാഗും,ചങ്ങാതിക്കുടയുടേയും വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻഎം കൃഷ്ണദാസ് നിർവഹിച്ചു,.ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു,,ശ്രദ്ധേയവും,വ്യത്യസ്തവുമായ പദ്ധതികളാണ് ഈ കൗൺസിലിന്റെ കാലയളവിൽ […]
