അഞ്ഞൂർ പാർക്കാടി പൂരം കൊടിയേറി

അഞ്ഞൂർ:ക്ഷേത്രാചാരങ്ങൾക്കും, ഭക്തിക്കും പ്രാധാന്യം നൽകി ആഘോഷങ്ങൾക്ക്  ഒട്ടും കുറവില്ലാതെ ഈ വർഷത്തെ
അഞ്ഞൂർ പാർക്കാടി പൂരത്തിന് കൊടിയേറി.രാവിലെ വിശേഷ പൂജകൾക്കുശേഷം
ക്ഷേത്രം ഊരാളൻ തോട്ടപ്പായ മനക്കൽ ശങ്കരൻ നമ്പൂതിരി, സജീഷ് നമ്പൂതിരി എന്നിവർ ശ്രീകോവിലിൽ നിന്ന് പൂജിച്ച് നൽകിയ കൊടിക്കൂറ ക്ഷേത്രം കോമരം രാജേഷ് കുട്ടഞ്ചേരിയുടെ നേതൃത്വത്തിൽ ദേശവാസികൾ ക്ഷേത്ര മുറ്റത്തെ അരയാലിൽ ഉയർത്തി.
തുടർന്ന് ഗ്രാമീണ സ്ത്രീകളുടെ കലം കരിക്കൽ  ചടങ്ങും നടത്തി.
ജനുവരി 19 ഞായറാഴ്ചയാണ് പ്രസിദ്ധമായ പൂരം.പൂര ദിവസമായ ഞായറാഴ്ച രാവിലെ വിശേഷങ്ങൾ പൂജകൾ, ഉച്ചയ്ക്ക് കലംകരിക്കൽ, തുടർന്ന് മൂന്നുമണിയോടെ നടക്കുന്ന ദേവസ്വം പൂരം  എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർത്ഥ സാരഥി ദേവിയുടെ തിടമ്പേറ്റും. എഴുന്നെള്ളിപ്പിന് പദ്മശ്രീ പെരുവനം കുട്ടൻ മാരാരുടെ  പ്രമാണത്തിൽ വെള്ളി തിരുത്തി ഉണ്ണി നായർ,ചൊവ്വല്ലൂർ മോഹനൻ, ചൊവ്വല്ലൂർ സുനിൽ,
വെള്ളിത്തിരുത്തി ജിനേഷ് എന്നവരടങ്ങുന്ന നടപ്പുര പഞ്ചാരി നടക്കും.4 മണിയോടെ വിവിധ ദേശ പൂരങ്ങളുടെ ആഗമനവും,
5.45ന് 35 ഓളം ഗജവീരൻ മാർ അണിനിരക്കുന്ന  പാണ്ടിമേളത്തോടു കൂടിയ കൂട്ടിയെഴുന്നെള്ളിപ്പും നടക്കും.ഈ സമയം വടക്കേ നടക്കൽ കാവടി,തെയ്യം, എന്നീ
നാടൻ കലാരൂപങ്ങളുടെ വേല വരവും ശേഷം നടക്കൽ പറ , ദീപാരാധന എന്നിവയോടെ പകൽ പുരത്തിന് സമാപനം കുറിക്കും

Leave a Reply

Your email address will not be published. Required fields are marked *