കുന്നംകുളം: കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ഓപ്പറേഷനിടെ യുവാവ് മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് സ്വദേശി പൊള്ളൻ തറക്കൽ വീട്ടിൽ 41 വയസ്സുള്ള ഇല്യാസാണ് മരിച്ചത്. ഇന്ന് നാലരയോടെയാണ് ഹെർണിയ അസുഖത്തെ തുടർന്ന് ഇല്യാസ് കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയത്. തുടർന്ന് ഡോക്ടർ ഓപ്പറേഷൻ നിർദ്ദേശിക്കുകയായിരുന്നു.വൈകിട്ടോടെ ഓപ്പറേഷൻ ആരംഭിച്ചു. എട്ടരയോടെ ഓപ്പറേഷനിടെ യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. സംഭവത്തിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ചികിത്സ പിഴവെന്ന് ആരോപണം; കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനിടെ വെള്ളറക്കാട് സ്വദേശി മരിച്ചു
