പുന്നയൂർക്കുളം: അയൽ സംസ്ഥാന മോഷ്ടാക്കളായ നാലു പോരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്യ്തു.കല്ലൂരില്‍ നിന്നു ജനറേറ്റര്‍ മോഷ്ടിച്ച സംഘമാണ് അറസ്റ്റിലായത്.കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശി മുഹമ്മദ് ഷുക്കൂര്‍ അലി (23), ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി സൂരജ് (20), കൊല്‍ക്കത്ത ഹസ്‌നബാദ് സ്വദേശി മഹിദുല്‍ (23), ഡല്‍ഹി നിസാമുദ്ദീന്‍ സ്വദേശി ഫാറൂഖ് (29) എന്നിവരെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.കഴിഞ്ഞ 6 നു പുലര്‍ച്ചെ 3.35 നാണ് കല്ലൂര്‍ ടാക്കിള്‍ ടര്‍ഫ് കോര്‍ട്ടിലെ ജനറേറ്റര്‍ പ്രതികള്‍ മോഷ്ടിച്ചത്. പെട്ടി ഓട്ടോറിക്ഷയില്‍ എത്തിയ 3 പേര്‍ ജനറേറ്റര്‍ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ബുധനാഴ്ച രാത്രി പെട്രോളിങിനിടയിലാണ് സിസിടിവി ദൃശ്യത്തില്‍ കണ്ട പെട്ടി ഓട്ടോ അഞ്ഞൂരില്‍ വച്ച് പൊലീസുകാരനായ മിഥുന്‍ ആചാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ എസ്എച്ച്ഒ ആര്‍.ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനത്തെ പിന്‍തുടര്‍ന്ന് പിടിക്കുകയായിരുന്നു.
രാത്രിയില്‍ വണ്ടിയില്‍ കറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം പുതുശേരിയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ നിന്നു 4 ബാറ്ററികള്‍ ഇവര്‍ മോഷ്ടിച്ചതായി തെളിഞ്ഞിട്ടുണ്ട്.
ചാവക്കാട് കടപ്പുറം പഞ്ചായത്ത് മേഖലയിലാണ് താമസിക്കുന്നത്. മോഷണം പോയ ജനറേറ്റര്‍ വില്‍പ്പന നടത്തിയതായാണ് അറിവ്. മോഷണ മുതല്‍ സ്ഥിരമായി വാങ്ങുന്ന ആളെയും അവ മൊത്തവില്‍പ്പനയ്ക്കായി പട്ടാമ്പിയിലേക്ക് കൊണ്ടുപോകുന്നയാളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എസ്‌ഐമാരായ കെ.എ.യൂസഫ്, സാബു, ഗോപിനാഥന്‍, സുധീര്‍, പൊലീസുകാരായ രതീഷ് കുമാര്‍, നിബു നെപ്പോളിയന്‍, രതീഷ്, അരുണ്‍, ബിനീഷ് എന്നിവരും പ്രതികളെ പിടിച്ച സംഘത്തില്‍ ഉണ്ടായിരുന്നു.
