ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം തുടങ്ങി


ഗുരുവായൂർ:ദേവസ്വം വിളക്ക് ലേലം തുടങ്ങി. കിഴക്കേ നടയിൽ വടക്കു കിഴക്കേ ഭാഗത്ത് പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ലേലം. ഇന്നു രാവിലെ ഒമ്പതോടെ നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസ്ഥിതി അംഗം സി.മനോജ് ആദ്യ വിൽപ്പന നിർവ്വഹിച്ചു.ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (സ്റ്റോർസ് & പർച്ചേസ് ) കെ.എസ് മായാദേവി, അസി.മാനേജർമാരായ വിനോദൻ, സത്യൻ, സെക്ഷൻ ചാർജ് രമേഷ്, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്,പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളുമാണ് ലേലം ചെയ്യുന്നത്. ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി കൂടിയുള്ള സമയങ്ങളിൽ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും. സ്റ്റോഴ്സ് ആൻഡ് പർച്ചേഴ്‌സ് വിഭാഗം ജീവനക്കാർക്കാണ് ലേല നടത്തിപ്പ് ചുമതല.

Leave a Reply

Your email address will not be published. Required fields are marked *