ഗുരുവായൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി ഗുരുവായൂർ സഭയിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഗുരുവായൂർ രുഗ്മണി റീജൻസിയിൽ നടന്ന സ്ഥാനാർത്ഥി പ്രഖ്യാപനയോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു.ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിതസുബ്രഹ്മണ്യൻ,
കർഷക മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. ജയസൂര്യൻ,
ജില്ലാ ജന. സെക്രട്ടറിമാരായ കെ ആർ അനീഷ് , വിപിൻ കൂടിയേടത്ത്, കെ എസ് രാജേഷ്, വൈസ് പ്രസിഡണ്ട് രാജൻ തറയിൽ,എം.ആർ വിശ്വൻ, ടി.വി വാസുദേവൻ, സുജയൻ മാമ്പുള്ളി, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.നഗരസഭയിലെ 46 വാർഡിൽ ആദ്യഘട്ടത്തിൽ 21 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ഗുരുവായൂരിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി ജെ പി
