ദില്ലിയിൽ വൻ സ്ഫോടനം; 13 പേർ കൊല്ലപ്പെട്ടു. മുപ്പതിലധികം പേർക്ക് പരുക്ക്

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. 6 പേരുടെ പരുക്ക് ഗുരുതരം ഇന്ന് വൈകീട്ട് 6.55 ന്. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്.മരണ സംഖ്യ ഉയരുമെന്ന് ഭയക്കുന്നു .പരിക്കേറ്റവരെ
ആശുപത്രിയിലേക്ക് മാറ്റി.
സ്ഫോടനം ഉണ്ടായതിനെ തുടർന്ന് ദില്ലി നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന സംശയമാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവസ്ഥലത്ത് എൻഎസ്‌ജി ബോംബ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്. നിലവിൽ തീയണച്ചിട്ടുണ്ട്. അതേസമയം, അമിത്ഷാ ദില്ലി പൊലീസ് കമ്മീഷണറുമായി സംസാരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു. സംഭവത്തിൽ  ഒരാൾ കസ്റ്റഡിയിലായതായി സൂചന

Leave a Reply

Your email address will not be published. Required fields are marked *