അണ്ടത്തോട് ചന്ദനക്കുടം ആണ്ടുനേര്‍ച്ച വെള്ളി,ശനി ദിവസങ്ങളില്‍ ആഘോഷിക്കും

പുന്നയൂര്‍ക്കുളം:അണ്ടത്തോട് ദര്‍ഗ്ഗ ശരീഫ് ചന്ദനക്കുടം ആണ്ടുനേര്‍ച്ച വെള്ളി,ശനി ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച വൈകിട്ട് 5 ന് അണ്ടത്തോട് ബീച്ചില്‍ നിന്നു ഗ്ലാഡിറ്റേഴ്‌സ് ക്ലബിന്റെ ആദ്യ കാഴ്ച പുറപ്പെടും. ശനിയാഴ്ച്ച രാവിലെ അണ്ടത്തോട് ബീച്ച് ചാലില്‍ സുലൈമാന്റെ വീട്ടില്‍ നിന്നു കൊടിയേറ്റ കാഴ്ച്ച ചന്ദനക്കുടവുമായി 10 ന് പള്ളിയിലെത്തി കൊടിയേറ്റം നടത്തും. വൈകിട്ട് 5 മണി മുതല്‍ വിവിധ ക്ലബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ കാഴ്ച ആരംഭിക്കും.അകലാട് മൊഹ് യുദ്ദീന്‍ പള്ളി മുതല്‍ പാലപ്പെട്ടി വരെയും തൃപ്പറ്റ്, നാക്കോല കിഴക്കന്‍ മേഖലയില്‍ നിന്നുമായി 13 കാഴ്ചകള്‍ ഉണ്ടാകും. അകലാട് നിന്നു ആരംഭിക്കുന്ന കാഴ്ച ഞായറാഴ്ച പുലര്‍ച്ച അണ്ടത്തോട് എത്തുന്നതോടെ ഈ വര്‍ഷത്തെ നേര്‍ച്ച സമാപിക്കും.നേർച്ചയുടെ ഭാഗമായി രണ്ട് ദിവസങ്ങളിലും വൈകുന്നേരം 7 മണി മുതൽ 10 മണി വരെ ഹൈവേയിൽ ഭാഗികമായി വാഹന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ ചാലില്‍ ഇസ്ഹാഖ്, വി.ഷാജഹാന്‍, സുഹൈല്‍ അബ്ദുല്ല,മുഹമ്മദ് അമീന്‍, കെ.അലി എന്നിവര്‍ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *