ലയൺസ് ഡിസ്ട്രിക്ട് ഭാരവാഹികൾ

ഗുരുവായൂർ:ലയൺസ് ക്ലബ് ഇൻറർനാഷണൽ
പാലക്കാട് തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 318 D യുടെ 2025 – 26 വർഷത്തെ ക്യാബിനറ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങും സാമൂഹ്യ സേവന പദ്ധതികളുടെയും പുതിയ ക്ലബുകളുടെയും ഉദ്ഘാടനവും ഇരിങ്ങാലക്കുട എം സി പി കൺവെൻഷൻ സെൻ്ററിൽ നടന്നു . ഡിസ്ട്രിക്ട് ഗവർണർ ജയകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ലയൺസ് ക്ലബ് പാസ്റ്റ് ഇൻറർനാഷണൽ ഡയറക്ടറും ഓസ്വാൾ ഗ്രൂപ്പ് ചെയർപേഴ്സൺ
അരുണ ഓസ്വാൾ ഭാരവാഹികളുടെ സ്ഥാനാരോഹണവും പാസ്റ്റ് ഇൻ്റർനാഷണൽ ഡയറക്ടറും മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി പി നന്ദകുമാർ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു.
ഫസ്റ്റ് വൈസ് ഗവർണറായി സുരേഷ് വാര്യരും സെക്കൻഡ് വൈസ് ഗവർണറായി അഷ്റഫും സ്ഥാനമേറ്റു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കായി 50 സൗജന്യ വീടുകളുടെ നിർമാണം , സ്ത്രീകൾക്കായി സൗജന്യ തൊഴിൽ പരിശീലനവും തുടർന്ന് സ്വയംതൊഴിൽ ചെയ്യുന്നതിനായി സൗജന്യ സാധനസാമഗ്രികൾ നൽകുന്ന പദ്ധതി, 100 പേർക്ക് സൗജന്യ ആധുനിക കൃത്രിമ കാൽ നൽകുന്ന പദ്ധതി ,വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പുകളും ബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കൽ അടക്കം ഒട്ടനവധി പദ്ധതികളാണ് ഈ വർഷം നടപ്പാക്കുന്നത്. കേരള മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ് വളപ്പിലയും മറ്റ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർമാരും ഡിസ്ടിക്ട് ക്യാബിനറ്റ് അംഗങ്ങളും ക്ലബ് പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *