ഗുരുവായൂർ:ഗുരുവായൂരിന്റെ സാമൂഹ്യ-സാംസ്ക്കാരിക ജീവകാരുണ്യ രംഗത്ത് അമ്പതാണ്ടിന്റെ നെറുകയിലേക്ക് സക്രിയമായി പ്രവേശിയ്ക്കുന്ന ബ്രദേഴ്സ്ക്ലബ്ബ് തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ കളിയും, കാര്യവും, ചിന്തയും,വിളിച്ചോതി വൈവിദ്ധ്യമായകലാപ്രകടനങ്ങളുമായി ആഘോഷ നിറവിൽ കുടുംബ സംഗമവും സമാദരണ സദസ്സും സംഘടിപ്പിച്ചു. തിരുവെങ്കിടം കൊടയിൽ കമ്മ്യൂണിറ്റി ഹാളിൽ ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം എൻ.കെ. അക്ബർ എം.എൽ എ. ഉൽഘാടനം ചെയ്തു. കൊച്ചുപ്രായത്തിൽ തന്നെ വയനിലിൻ വിസ്മയം തീർത്ത ഗുരുവായൂരിന്റെസ്വന്തം കലാകാരി ഗംഗ ശശിധരന് സംഗമത്തിൽ സ്നേഹാദരം നൽകി അനുമോദിച്ചു. ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.സി. പ്രേമാനന്ദ കൃഷ്ണൻഉപഹാര സമർപ്പണം നിർവഹിച്ചു. ഗംഗ ശശിധരന്റെ വേറിട്ട വയലിൻപ്രകടനവും ഉണ്ടായി.സൈക്കോളജിസ്ററും ക്ലബ്ബ് രക്ഷാധികാരിയുമായ ആശ സുരേഷ് നേരത്തെ ദീപോജ്ജ്വലനം നടത്തി ചടങ്ങിന് ആരംഭം കുറിയ്ക്കുകയും ചെയ്തു. ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർമാരായ വി.കെ.സുജിത്ത്,സുബിതാ സുധീർ, മറ്റു സംഘടന സാരഥികളായ പി.വി.മുഹമ്മദ് യാസിൻ,പി.ഐ.ലാസർ ,കെ.ടി.സഹദേവൻ,എം.എസ്.എൻ. മേനോൻ , വിനോദ് കുമാർ അകമ്പടി,മേഴ് സിജോയ്,കെ.നന്ദകുമാർ ,വി.ബാലകൃഷ്ണൻ നായർ , പി.മുരളീധര കൈമൾ,രാജീവ് മോഹനൻ ,മുരളിപൈക്കാട്ട് ശശിവാറണാട്ട്,ചന്ദ്രൻചങ്കത്ത് ,അഡ്വ.ബിന്ദു കണിച്ചാടത്ത്,ജോയ്സിടീച്ചർ, എന്നിവർ സംസാരിച്ചു.ഗംഗ ശശിധരൻ മറുപടി പ്രസംഗവും നടത്തി വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകൾക്ക് ആദരം,ഉന്നതവിജയികൾക്ക് അനുമോദനം,വേറിട്ടകലാപരിപാടികൾ,സ്നേഹവിരുന്ന്എന്നിവയുമുണ്ടായി.സ്റ്റീഫൻ ജോസ് ,രഘു മൂത്തേടത്ത്, ജിഷോ പുത്തൂർ, രമ്യ വിജയകുമാർ , രാജു പട്ടത്തയിൽ, ആന്റോ നീലങ്കാവിൽ ,വി. സുനിൽകുമാർ,ഹിമ അനിൽ, എ. കലാവതി,മുരളി അകമ്പടി , പ്രസീദ പ്രശാന്ത്,റീജീയ വിൻസന്റ്,ശശി അകമ്പടി.സി.മായാവതി,മഞ്ജു രവീന്ദ്രൻ,മിഗ്നേഷ് മിക്കി,ധന്യ ചങ്കത്ത് എന്നിവർ നേതൃത്വം നൽകി
തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ കുടുംബ സംഗമം
