വടക്കേക്കാട്: കഴിഞ്ഞ വർഷം റീടാറിംഗ് ചെയ്ത നായരങ്ങാടി ഞമനേങ്ങാട്-ചക്കിത്തറ റോഡ് തകർന്നു. കുണ്ടും കുഴികളും രൂപപ്പെട്ട റോഡിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു.ഇന്നലെ റോഡിലെ കുഴിയിൽ കുടുംബം സഞ്ചരിച്ച കാർ അകപ്പെട്ടു. ഏറെ നേരത്തെ പരിശ്രമം കൊണ്ടാണ് കാർ കുഴിയിൽ നിന്ന് പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരുക്കേറ്റിരുന്നു.മഴക്കാലം ആരംഭിച്ചതോടെ കാനകൾ തൂർന്ന് റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. കുണ്ടും കുഴികളും തിരിച്ചറിയാതെ യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പ തിവാകുന്നു. തകർന്ന് കിടന്നിരുന്ന റോഡിൽ കഴിഞ്ഞ വർഷമാണ് പഞ്ചായത്ത് റീ ടാറിംഗ് നടത്തി കുഴികൾ അടച്ചത്. തുടർന്ന് പൊതുമരാമത്ത് വകുപ്പിന് ഈ റോഡ് വിട്ടുകൊടുത്തിരുന്നു.മാസങ്ങൾ പിന്നിട്ടിട്ടും മരാമത്ത് വകുപ്പ് റോഡിലെ കുഴികളടക്കാൻ തയ്യാറായിട്ടില്ല.പൊതുമരാമത്ത് റോഡ് ആയിട്ടും അധികൃതർ റോഡിലെ അറ്റകുറ്റപണികൾ നടത്താത്തതിൽ വകുപ്പ് മന്ത്രിക്ക് പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ
ഞമനേങ്ങാട് ചക്കിത്തറ റോഡിൽ അപകടം പതിവാകുന്നു; പൊതുമരാമത്ത് ഏറ്റെടുത്തിട്ടും റോഡ് നന്നായില്ല
