ഗുരുവായൂർ : കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ആർത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗുരുവായൂർ വൈജയന്തി ബിൽഡിങിലെ വ്യാപാരി മഠത്തിപറമ്പിൽ ജനാർദ്ദന പ്രഭുവിന്റെ ഭാര്യ ശ്രീദേവിയാണ് (ജയകുമാരി54) മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്‌ച വൈകീട്ട് ഏഴോടെ ആർത്താറ്റ് പള്ളിക്ക് സമീപമായിരുന്നു അപകടം. കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക് ശ്രീദേവിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ശ്രീദേവിയെ കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും, പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്‌ച ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.
പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
