ചാവക്കാട്:വോട്ട് രേഖപ്പെടുത്താൻ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഓരോ സ്ഥാനാർത്ഥികളും അവരവരുടെ ശക്തി വിളിച്ചോതുന്ന തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവെച്ച് നഗരങ്ങൾ കീഴടക്കി. ഇനി എല്ലാവരും നിശബ്ദ പ്രചരണത്തിലൂടെ തങ്ങളുടെ വോട്ടുകൾ ഉറപ്പിക്കുന്ന തിരക്കിലേക്ക് മാറുകയായി.
എൻ ഡി എ സ്ഥാനാർത്ഥിയുടെ കൊട്ടിക്കലാശംഗുരുവായൂരും ചാവക്കാടും നടന്നു.മമ്മിയൂരിൽ നിന്നാരംഭിച്ച് ഗുരുവായൂർ പടിഞ്ഞാറെ നടയിലും, ചാവക്കാട് നഗരം ചുറ്റിയും സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ കൊട്ടി കലാശത്തിൽ അണിനിരന്നു.മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, ദയാനന്ദൻ മാമ്പുള്ളി, വാസുദേവൻ മാസ്റ്റർ, സുഭാഷ് മണ്ണാരത്ത്,ബിജു, സുമേഷ് തേർളി തുടങ്ങിയവർ നേതൃത്വം നല്കി.എൽ ഡി എഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാറിൻ്റെ കൊട്ടി കലാശം ചാവക്കാട് നഗരം ചുറ്റി സമാപിച്ചു.വൻ ജനാവലിയുടെ അകമ്പടിയോടെ നടന്ന കൊട്ടി കലാശത്തിന് എൻ.കെ അക്ബർ എം എൽ എ, കെ.വി അബ്ദുൾ ഖാദർ,അഡ്വ. പി.മുഹമ്മദ് ബഷീർ തുടങ്ങിയവർ നേതൃത്വം നല്കി. യു ഡി എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ്റെ കൊട്ടികലാശം മിനി സിവിൽ സ്റ്റേഷൻ ഭാഗത്തു നിന്ന് തുടങ്ങി ചാവക്കാട് സെൻ്ററിൽ സമാപിച്ചു.നൂറു കണക്കിന് പ്രവർത്തകർ അണിനിരന്ന കൊട്ടികലാശത്തിന കെ.വി ഷാനവാസ്, കെ.വി.യൂസഫലി, ഫൈസൽ കാനാംമ്പുള്ളി, സുപ്രിയ രാമചന്ദ്രൻ, ജോയ്സിടീച്ചർ തുടങ്ങിയവർ നേതൃത്വം നല്കി.
ആവേശം വാനോളമുയർത്തി കൊട്ടികലാശം;ഇനി നിശബ്ദ പ്രചരണ നാളുകൾ
