അഞ്ഞൂർ:മലബാർ സ്വതന്ത്ര സുറിയാനി സഭ തൊഴിയൂർ സെന്റ് ജോർജ് ഭദ്രാസന ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. വൈകീട്ട് 7ന് സന്ധ്യനമസ്കാരവും, പ്രത്യേക ധൂപപ്രാർത്ഥനയും ആശിർവാദവും, കൈമുത്തും നേർച്ചയും രാത്രി പെരുന്നാൾ ആഘോഷകമ്മിറ്റിയുടെ വാദ്യാഘോഷവും ഉണ്ടായി.ഇന്നലെ കാലത്ത് 8 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, അങ്ങാടി ചുറ്റിയുള്ള റാസയും, സ്ലൈഹീക വാഴ്വ്വും, പ്രെത്യക ധൂപപ്രാർത്ഥനയും കൈമുത്തും പൊതുസദ്യയും നടന്നു. പെരുന്നാൾ ശുശ്രുഷകൾക്ക് സഭപരമാധ്യക്ഷൻ സിറിൽ മാർ ബെസ്സെലിയോസ്
മുഖ്യകർമികത്വം നിർവഹിച്ചു. സഭയിലെ വൈദീകശ്രേഷ്ഠർ സഹകർമികരായി. ഇടവക വികാരി ഫാ. തോമസ് കുരിയൻ, സെക്രട്ടറി വിവേക് വടക്കൻ, ട്രഷറർ ബിനീഷ് ചെമ്മണൂർ എന്നിവരടങ്ങിയ കമ്മിറ്റി പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി
ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു
