പുന്നയൂർക്കുളം:വടക്കേക്കാട് സർവീസ് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം. തൃശ്ശൂർ ജില്ല സഹകരണസംഘം ജോയിൻ രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു. ഭരണസമിതി അംഗങ്ങളുടെ രാജിയെ തുടർന്ന് സംഘത്തിൽ ഉണ്ടായേക്കാവുന്ന ഭരണ സ്തംഭനം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരം നടപടി. സംഘം ഭരണസമിതി അംഗങ്ങളായ പത്തുപേര് 2024 ഏപ്രിൽ 3 ന് രാജി വെച്ചിരുന്നു. ഇതേ തുടർന്ന് ഭരണസമിതിക്ക് യോഗം കൂടുന്നതിന് ക്വോറം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പാർട്ടി ടൈം ഭരണാധിപനായി ചാവക്കാട് അസിസ്റ്റന്റ് രജിസ്റ്റർ ജനറൽ ഓഫീസിലെ ചാവക്കാട് യൂണിറ്റ് ഇൻസ്പെക്ടർ എസ്.ജെ ശ്രീജിത്തിനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. ചുമതലയേറ്റ ആറുമാസം വരെയോ പുതിയ ഭരണസമിതി ചുമതല യേക്കുന്നതുവരെയോ ആയിരിക്കും അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി.
Related Posts
പേരാമ്പ്രയിൽ അച്ഛനെ ചവിട്ടികൊന്ന മകൻ അറസ്റ്റിൽ
- Ramesh Chembil
- September 7, 2024
- 0
പേരാമ്പ്ര:കൂത്താളി രണ്ടേയാറിൽ അച്ഛനെ ചവിട്ടികൊന്ന മകൻ അറസ്റ്റിൽ. ചാത്തങ്കോട്ട് ശ്രീധര(69) നെ കൊലപ്പെടുത്തിയ മകൻ ശ്രീലേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച യാണ് ശ്രീധരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.വാരിയെല്ല് തകർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതിയെ […]
പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്
- admin
- December 1, 2025
- 0
ഗുരുവായൂർ:പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന് ആഘോഷിക്കുകയാണ്. ആയിരക്കണക്കിന് ഭക്തരാണ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയിരിക്കുന്നത്. രാവിലെപാർത്ഥസാരഥിക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് നടന്നു.ഏകാദശി വ്രത വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് തുടങ്ങി. ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ […]
ഗുരുവായൂരിൽ ഇന്ന് വിവാഹത്തിരക്ക്; രാവിലെ നടന്നത് 220 ലേറെ വിവാഹങ്ങൾ
- admin
- August 31, 2025
- 0
ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്ന് വിവാഹത്തിരക്ക്. രാവിലെ നടന്നത് 220 ലേറെ വിവാഹങ്ങൾ. ഇന്നലെ രാത്രി വരെ 227 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്നു. ഇതേ തുടർന്ന് വിപുലമായ സജ്ജീകരണങ്ങളാണ് ദേവസ്വം ഒരുക്കിയിരുന്നത്.ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനം നടത്താനുള്ള […]
