പേരാമ്പ്രയിൽ അച്ഛനെ ചവിട്ടികൊന്ന മകൻ അറസ്റ്റിൽ

പേരാമ്പ്ര:കൂത്താളി രണ്ടേയാറിൽ അച്ഛനെ ചവിട്ടികൊന്ന മകൻ അറസ്റ്റിൽ. ചാത്തങ്കോട്ട് ശ്രീധര(69) നെ കൊലപ്പെടുത്തിയ മകൻ ശ്രീലേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.വ്യാഴാഴ്ച യാണ് ശ്രീധരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.വാരിയെല്ല് തകർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീധരനും ശ്രീലേഷും സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ഇവർ നിരന്തരം വഴക്കുണ്ടാക്കുകയും അടിപിടിയിൽകലാശിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
ഇവർ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയിലെ ബന്ധുവീട്ടിലായിരുന്നു. രണ്ടു മണിയോടുകൂടി ശ്രീലേഷ് വിമലയെ ഫോൺ വിളിച്ച്, ശ്രീധരൻ സുഖമില്ലാതെ വീട്ടിൽ കിടക്കുന്നുണ്ടെന്നും തനിക്ക് നോക്കാൻ പറ്റില്ലെന്നും പറഞ്ഞു. ഉടൻ തന്നെ വിമല ഭർത്താവിന്റെ അനിയന്റെ ഭാര്യയായ കാർത്ത്യായനിയെ വിളിച്ച് വിവരം പറഞ്ഞു.കാർത്ത്യായനി വീട്ടിൽ എത്തിയശേഷം നാട്ടുകാരോട് വിവരം പറയുകയായിരുന്നു.
പരിശോധനയിലാണ് ശ്രീധരനെ മരിച്ച നിലയിൽ കട്ടിലിൽ കണ്ടെത്തിയത്. തലയുടെ പിന്നിൽ മുറിവേറ്റ പാടും കട്ടിലിൽ രക്തവും കണ്ടെത്തി.
മൂന്നു വർഷം മുൻപ് ശ്രീധരനെ ശ്രീലേഷ് മോട്ടർസൈക്കിൾ ഇടിപ്പിച്ച് പരുക്കേൽപ്പിച്ചതായും കാലൊടിഞ്ഞ് ശ്രീധരൻ ദീർഘകാലംചികിത്സയിലായിരുന്നതായും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര ഡിവൈഎസ്പി വി.വി.ലതീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ശ്രീലേഷ് പിടിയിലായത്

Leave a Reply

Your email address will not be published. Required fields are marked *