പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്

ഗുരുവായൂർ:പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന് ആഘോഷിക്കുകയാണ്. ആയിരക്കണക്കിന് ഭക്തരാണ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയിരിക്കുന്നത്. രാവിലെപാർത്ഥസാരഥിക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് നടന്നു.ഏകാദശി വ്രത വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് തുടങ്ങി. ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂരപ്പൻ്റെ ഛായാചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പാള പാത്രത്തിൽ ഭഗവാനായി വിഭവങ്ങൾ വിളമ്പി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ഭക്തർക്ക് പ്രസാദ ഊട്ട് വിളമ്പി നൽകി. ആയിരക്കണക്കിന് ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *