ജ്യൂസ് കുപ്പികളിലാക്കി മദ്യവില്പന;കടങ്ങോട് സ്ത്രീ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

കുന്നംകുളം:ജ്യൂസ് കുപ്പികളിലാക്കി അനധികൃത മദ്യ വില്പന നടത്തിയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം  അറസ്റ്റ് ചെയ്തു. കടങ്ങോട് തെക്കുമുറി സ്വദേശികളായ വലിയ വളപ്പിൽ വിജയ(53),പനക്കൽ ജനാർദ്ദനൻ(51), എന്നിവരെയാണ് കുന്നംകുളം റേഞ്ച് എക്സൈസ്  സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം റെയിഞ്ച് ഇൻസ്പെക്ടർ ടിഎ സജീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യവുമായി ഇരുവരും പിടിയിലായത്. ചെറിയ ജ്യുസിന്റെ കുപ്പികളിലാക്കിയാണ് ആവശ്യക്കാർക്ക് പ്രതികൾ മദ്യം വില്പന നടത്തിയിരുന്നത്.. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മേഖലയിൽ അനധികൃത മദ്യ വില്പന വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയതായി എക്സൈസ് സംഘം അറിയിച്ചു. മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രിവന്റ് ഓഫീസർമാരായ ശിവശങ്കരൻ,എൻ ആർ രാജു,സുനിൽദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലത്തീഫ്, നിതീഷ്, വനിത എക്സൈസ് ഓഫീസർ നിവ്യ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *